Tuesday, August 15, 2006

നിര്‍വ്വചനം

ഒഴിച്ചു കളയാനാവാത്ത
കയ്പ്പു നീരാണ് ജീവിതം.
അതില്‍ അമ്ലഗുണം പകരാന്‍
ചേര്‍ത്തിളക്കുന്നതാണ് പ്രണയം.

താക്കോല്‍ കൊടുത്തുരുട്ടി വിടുന്ന
കളിക്കോപ്പാണ് ജീവിതം.
അതിന്റെ തുരുമ്പിച്ച ഭാഗങ്ങളെ വലിച്ചു മുറുക്കുന്ന
ചുറ്റു കമ്പിയാണ് പ്രണയം.

ഉരുകുന്നതാണ് ജീവിതം.
കത്തുന്നതാണ് പ്രണയം.
കത്തുന്ന പ്രണയത്തിലുരുകുന്നതാണ് ജീവിതം.

2 Comments:

Blogger ലാപുട said...

ജീവിതത്തിന്റെ തുരുമ്പുകളെ മുറുക്കിനിര്‍ത്തുന്ന പ്രണയം.....
നന്നായിരിക്കുന്നു....

8:22 AM  
Blogger വക്കാരിമഷ്‌ടാ said...

ഹായ്... കൊള്ളാം. സ്വാഗതം കേട്ടോ.

8:04 AM  

Post a Comment

Links to this post:

Create a Link

<< Home