Wednesday, August 16, 2006

സഹായം

“നോക്കൂ, നിങ്ങളീച്ചെയ്യുന്നത്‌ ശരിയല്ല.”

“വരരുത്‌, അടുത്തേക്ക്‌ വരരുത്‌. നീങ്ങിപ്പോകൂ.”

“എന്ത് പ്രശ്നമാണ് പരിഹാരമില്ലാത്തതായിട്ടുള്ളത്‌. ഞാന്‍ പറയുന്നതൊന്നു കേള്‍ക്കൂ.”

“നിങ്ങള്‍ക്കത്‌ പറയാം. ഉപദേശം തരാന്‍ വളരെയെളുപ്പമാണ്.”

“ഞാനുപദേശിക്കുകയല്ല. അതിന് സമയവുമില്ല. അതാ വണ്ടി വരുന്നു. ദയവു ചെയ്ത്‌ എഴുന്നേല്‍ക്കൂ.”

“നിങ്ങള്‍ പൊയ്‌ക്കോളു. നിങ്ങള്‍ക്ക്‌ നല്ലൊരു ജോലിയുണ്ടായിരിക്കും. നിങ്ങളുടെ പൂര്‍വികര്‍ കടങ്ങള്‍ക്കു പകരം നിങ്ങള്‍ക്കൊരുപാട് സ്വത്തുക്കള്‍ സമ്പാദിച്ചു തന്നിരിക്കും. സ്നേഹിച്ച പെണ്ണിന്റെ വിവാഹ ക്ഷണപത്രം നിങ്ങള്‍ ഒരിക്കലും വായിച്ചിരിക്കാനിടയില്ല.”

“ഇതൊന്നും ജീവിതത്തിലെ പ്രശ്നങ്ങളല്ല സുഹൃത്തേ. എനിക്കു ജോലിയുണ്ട്‌, എനാല്‍ ഞാനായിട്ട്‌ വരുത്തി വെച്ച കടങ്ങളുമുണ്ട്‌. ഞാന്‍ സ്‌നേഹിച്ച പെണ്ണാണെന്റെ ഭാര്യ. എന്നാല്‍ അവളിന്നെന്റെ കൂടെയല്ല. എന്ന്‌ കരുതി ഞാന്‍ നിങ്ങളുടെ പോലെ ചിന്തിക്കുന്നില്ലല്ലോ.”

“എന്തിനു ചിന്തിക്കാതിരിക്കണം. ബുദ്ധി ആവശ്യത്തിനുപയോഗിക്കാനുള്ളതാണ്”.

.....
.....
.....

രണ്ട് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് പോലീസ് സര്‍ജന്‍ ആ വൈകിയ വേളയില്‍ വീട്ടിലേക്ക് തിരിച്ചു.

7 Comments:

Blogger Inji Pennu said...

നിരാശനാവാതെ ഇരിക്കൂ... സ്വാഗതം!

മലയാ‍ള്‍ം ബ്ലോഗിന്റെ സെറ്റിങ്ങ്സ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍..
http://ashwameedham.blogspot.com/2006/07/blog-post_28.html

12:38 PM  
Blogger ശ്രീജിത്ത്‌ കെ said...

നിരാശയില്‍ നിന്ന് കര കയറാന്‍ എല്ലാ ആശംസകളും. എഴുത്ത് ഭംഗിയായി. ഇഞ്ചി പറഞ്ഞ ലിങ്കില്‍ പോയി നോക്കി സെറ്റിങ്ങ്സ് ശരിയാക്കിയിരുന്നോ?

11:12 PM  
Blogger Nirasan said...

രണ്ട് പേര്‍ക്കും നന്ദി. ഇങ്ങനെയൊക്കെ ചെയ്യാനുണ്ടെന്ന്‌ അറിയില്ലായിരുന്നു.

11:38 PM  
Blogger പെരിങ്ങോടന്‍ said...

നല്ല രീതിയില്‍ എഴുതിയിരിക്കുന്നു. കടുവയെപ്പിടിച്ച കിടുവപോലെ ;)

ബൂലോഗത്തിലേയ്ക്കു സ്വാഗതം

7:35 AM  
Blogger സു | Su said...

നിരാശയാണോ? എന്തായാലും സ്വാഗതം.

8:09 AM  
Blogger സന്തോഷ് said...

നിരാശാ, കൊള്ളാം. ഭാര്യ കൂടെയില്ലാത്തതായിരുന്നോ രണ്ടാമന്‍റെ കാരണം. നിരാശന്‍ അവിവാഹിതനാണല്ലേ?

ഞാന്‍ ഓടി. (ഒരു സ്വാഗതവും പറഞ്ഞുകൊണ്ട്!)

qw_er_ty

8:20 AM  
Blogger ബിന്ദു said...

നിരാശാ.. പ്രതീക്ഷയുള്ളവനു വേണ്ടിയുള്ളതാണ് വിജയങ്ങള്‍. അതുകൊണ്ട് ശുഭപ്രതീക്ഷയുള്ളവനാവൂ...( ഉപദേശം മാത്രം എളുപ്പം കൊടുക്കാന്‍ പറ്റുന്നു.:) )
സ്വാഗതം സുഹൃത്തേ... ഇവിടെ നിരാശപ്പെടേണ്ടതില്ല.

4:44 PM  

Post a Comment

Links to this post:

Create a Link

<< Home